മലയാളികളുടെ തീന്‍മേശയില്‍ രുചിയേറും കോഴി ഇറച്ചി വിഭവങ്ങള്‍ പതിവ് കാഴ്ചയാണ്. വ്യത്യസ്തമായ രീതിയില്‍ കോഴി ഇറച്ചി പാകം ചെയ്തതില്ലെങ്കില്‍ നമ്മുടെ വിരുന്നുകള്‍ക്ക് ആഘോഷമുണ്ടാകില്ല. എന്നാല്‍ നമ്മുടെ മുന്നിലെത്തുന്ന ഈ വിഭവങ്ങളില്‍ മാരകമായ മരുന്നുകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം. ഇതുസംബന്ധിച്ച് വന്ന ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വീര്യം കൂടിയ ആന്റിബയോട്ടിക്കുകളാണ് കോഴികള്‍ക്ക് കുത്തിവയ്ക്കുന്നത്. ഇതാകട്ടെ, മനുഷ്യശരീരത്തിന് മാറാരോഗങ്ങള്‍ പിടിപെടാന്‍ കാരണവുമാകും. ഇന്ത്യന്‍ കോഴികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ നിയന്ത്രണം വരാന്‍ കാരണമാകുന്നതാണ് റിപ്പോര്‍ട്ട്.